ആനക്കൂവ ,വഴിവക്കിലെ ഔഷധസസ്യം ,Cheilocostus speciosus, or crêpe ginger,

ആനകൂവ

crêpe ginger image


Scientific Name : Cheilocostus speciosus
Family : Costaceae

ആയൂർവേദത്തിലും, അറേബ്യൻ പാരമ്പര്യ ചികിത്സയിലും ഒരു പ്രധാന ഔഷധവും, പൂന്തോട്ടങ്ങളിലെ അലങ്കാരവുമാണ് ഈ സസ്യം,നനവുള്ളതും ഈർപ്പമുള്ളതുമായ നിത്യഹരിത പ്രദേശങ്ങളിലാണ് ആനക്കുവ കണ്ടു വരുന്നത് ,

 വെള്ള നിറത്തിലും ചുവന്ന നിറത്തിലുമുള്ള രണ്ടിനങ്ങളിൽ ചുവപ്പു ആന കൂവയ്ക്കാണ് ഔഷധ ഗുണം കൂടുതൽ.
കേരളത്തിലെ വെള്ളക്കെട്ടില്ലാത്ത ഈർപ്പമുള്ള  ഒട്ടുമിക്ക പ്രദേശങ്ങളിലും സമൃദ്ധമായി വളരാൻ കഴിവുള്ള ഈ സസ്യം , നമ്മുടെ പാതയോരങ്ങളില്‍, പ്രത്യേകിച്ച് റെയിൽ പാതയോരങ്ങളിൽ,  ഈ സസ്യത്തെ കാണാത്തവര്‍ ചുരുക്കമായിരിക്കും, ദക്ഷിണേന്ത്യയിലെ ഇലപൊഴിയും വനങ്ങളിൽ ഇത് നന്നായി വളരുന്നു,

ഉയർന്ന ആർദ്രതയും കുറഞ്ഞ താപനിലയും ഉള്ള കാലാവസ്ഥ ഇതിന് അനുകൂലമാണ്. വളരെ പെട്ടന്ന് പടര്‍ന്നു വ്യാപിക്കാൻ കഴിവുള്ള ഈ ചെടി ,ഔഷധഗുണത്തിലും വളരെ മുന്നിലാണ്.? 

ഇന്ത്യയ്ക്കുള്ളിൽ, ഹിമാലയത്തിന്റെ അടിവാരത്തിലുടനീളം കാണപ്പെടുന്നു, ഹിമാചൽ പ്രദേശ് മുതൽ അസം വരെ, വിന്ധ്യ സത്പുര കുന്നുകൾ , മധ്യഇന്ത്യ, ആന്ധ്രാപ്രദേശിലെ കിഴക്കൻ ഘട്ടങ്ങൾ, പശ്ചിമഘട്ടം മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെല്ലാം കാണപ്പെടുന്നു.

അറേബ്യൻ നാടുകളിലുൾപ്പടെ വളരെയേറെ ഔഷധ പ്രധാന്യത്തോടെ കാണുന്ന ഈ സസ്യം,
"കാസ്റ്റേസി"(Costaceae)
സസ്യകുടുംബത്തിൽ പ്പെട്ടതാണ്.

"കാലോകോസ്റ്റസ് സ്പെസിയോസസ്"(Cheilocostus speciosus)
എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു 
ഇതിൻ്റെ ജന്മദേശം ഇന്ത്യോനേഷ്യൻ ദീപുകളിലാണ്.

ആനക്കൂവ. ചണ്ണക്കൂവ, വെൺകൊട്ടം, മലവയമ്പ്, നരിക്കരിമ്പ്, ചണ്ണ, എന്നിങ്ങനെ നിരവധി പേരുകളിലും,
സംസ്കൃതത്തിൽ = കേവുക, ദലസാരിണി, ദലശാലിനി, തുടങ്ങിയപേരുകളിലും, അറിയപ്പെടുന്ന ആന കൂവ,
അറേബ്യൻനാടുകളിൽ. ഉസ്ദുൽ ഹിന്ദി, റൂദുൽ ഹിന്ദി എന്ന പേരുകളിൽ  അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ഇതിനെ ക്രേപ് ജിഞ്ചർ / സ്പെറൽ ജിഞ്ചർ എന്നു വിളിക്കുന്നു.


ഒരു ചിരസ്ഥായി സസ്യമായ ഇതിൻ്റെ ഭൂമിക്കടിയിലുള്ള പ്രകന്ദങ്ങളിൽ നിന്നും പരമാവധി 4 / 5  മീറ്റർ വരെ ഉയരത്തിൽ
 നിരവധി തണ്ടുകളായി വളരുകയും, ഈ തണ്ടുകളിൽ നിന്നും സ്പൈറൽ രൂപത്തിൽ പുറപ്പെടുന്ന ചെറിയ തണ്ടുകളുള്ള  20 - 25 സെ..മി നീളവും ദീർഘവൃത്താകാരവുമുള്ള ഇരുണ്ട പച്ച നിറമുള്ള ഇലകൾ,
 കാണപ്പെടുന്നു. ഇവയുടെ അഗ്രം കുർത്തതും അരികുകൾ ബ്ലയിഡുമാണ്. 

പച്ചിലകൾ ചെടിത്തണ്ടിൽ  "വര്‍ത്തുള്ള" രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന തണ്ടുകളുടെ അഗ്രഭാഗത്തായി ചുവന്ന ബ്രാക്കറ്റുകൾക്കുള്ളിൽ നിന്നും, വിരിയുന്ന പൂക്കള്‍ വലുതും മനോഹരങ്ങളുമാണ്. പൂക്കൾ വേനൽക്കാലത്തിന്റെ അവസാനത്തിലോ, ശരത്കാലത്തിന്റെ തുടക്കത്തിലോ പ്രത്യക്ഷപ്പെടുന്നു,  
അവ ചുവന്ന കോൺ ആകൃതിയിലുള്ള നിരവധി ബ്രാക്‌റ്റുകളിൽ ചിലതിൽ നിന്നും രൂപം കൊള്ളുന്നു, 


ഓരോ കോണിൽ നിന്നും നീണ്ടുനിൽക്കുന്ന ശുദ്ധമായ വെളുത്ത ചുളിവുകളുള്ള പൂക്കളുടെ ദലങ്ങൾ, ക്രേപ്പ് പേപ്പർ പോലെ കാണപ്പെടുന്നു -
വെളുത്ത നിറത്തിലുള്ള ദലങ്ങളുടെ ഉൾഭാഗം വെള്ള കലർന്ന മഞ്ഞ നിറത്തിലും, അരികുകൾ ക്രമമല്ലാതെയും കാണപ്പെടുന്നു.

ഓരോ പുഷ്പത്തിന്റെയും മൂന്ന് യഥാർത്ഥ ദളങ്ങൾ അവ്യക്തമാണ്, കൂടാതെ മണിയുടെ ആകൃതിയിലുള്ള കേസരത്താൽ മറഞ്ഞിരിക്കുന്നതായും കാണാം,

പൂക്കൾ വാടിപ്പോയതിനുശേഷം, ആകർഷകമായ ചുവന്ന കോൺ ആകൃതിയിലുള്ള ബ്രാക്റ്റുകൾ അവശേഷിക്കുന്നു. ഇതിലാണ് ആനക്കൂവയുടെ സരസഫലങ്ങൾ ഉണ്ടാകുന്നത്, പച്ച കലർന്ന ചുവന്ന ഇതളുകൾക്കുള്ളിലായി വെളുത്ത പ്രതലത്തിൽ ഒട്ടിപിടിച്ചിരിക്കുന്ന ഒരു കൂട്ടം കറുത്ത വിത്തുകൾ കാണപ്പെടുന്നു.

ഇതിൻ്റെ കിഴങ്ങുകൾ ഏകദേശം ഇഞ്ചിയ്ക്ക് സമാനമാണ്. മഞ്ഞുവീഴ്ചയില്ലാത്ത പ്രദേശങ്ങളിൽ  ആനകുവയ്ക്ക് പത്തടി വരെ ഉയരത്തിൽ വളരാൻ കഴിയും, എന്നാൽ ചട്ടിയിൽ വളർന്നാൽ രണ്ടോ, മുന്നോ അടി ഉയരത്തിലെ വളരു. 

ഭക്ഷ്യയോഗ്യമായ "ഇഞ്ചി"- കുടുംബത്തിന്റെ വിദൂര ബന്ധു മാത്രമാണ് ക്രേപ്പ് ഇഞ്ചി എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന ആനകൂവ,
 ഇതിൻ്റെ കിഴങ്ങ്  ശുദ്ധമാക്കി ഉണക്കിപ്പൊടിച്ചും, ചെടി സമൂലമായും ഔഷധമായി ഉപയോഗിക്കുന്നു.

ഔഷധ പ്രയോഗങ്ങൾ ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ചു മാത്രമേ ചെയ്യാവു..

പ്രമേഹരോഗ ചിക്ത്സയിൽ വളരെയെറെ സാധ്യതകൾ ഉള്ള ഔഷധമാണ് ആനക്കുവ,

പനിചികിത്സയിൽ ഇത് ഫലപ്രധമായി ഉപയോഗിച്ച് വരുന്നു.
ഇതിൻ്റെ കിഴങ്ങ് ഉണക്കിപൊടിച്ച പൊടി തിളപ്പിച്ചറിയ വെള്ളത്തിൽ കലർത്തി ഉപയോഗിക്കുകയും., ഇലകൾ ചതച്ച് കുഴമ്പാക്കി നെറ്റിയിൽ പുരട്ടുകയുമാണ് ചെയ്യുന്നത്, .

 സസ്യഭാഗങ്ങൾ തിളപ്പിച്ച് കഷായമാക്കി അതിൽ പനിയുള്ള വ്യക്തി കുളിയ്ക്കുന്ന പതിവും ഉണ്ട്.

 ജലദോഷം,ന്യുമോണിയ വാതരോഗ രോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങളുടെ ശമനത്തിനായി ഇത് ഉപയോഗിക്കുന്നു. 

തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥതകൾക്ക് ഇതിൻ്റെ പൊടി എണ്ണയിൽ ചാലിച്ച് മുക്കിൽ ഇറ്റിയ്ക്കുകയും. 
ശ്വാസ കോശ സംബന്ധമായ അസുഖങ്ങൾക്ക് ഇതിൻ്റെകിഴങ്ങ് പൊടി തേനിലോ ,ചൂടുവെള്ളത്തിലോ കലർത്തി കഴിക്കുകയും ചെയ്യുന്നു.
 കിഴങ്ങിൽ കാർബോഹൈഡ്രേറ്റ് ,നാരുകൾ തുടങ്ങിയ ആരോഗ്യ പ്രധമായ ഘടകങ്ങൾ സമൃദ്ധമായുള്ളതിനാൽ  ഭക്ഷ്യയോഗ്യമാണ്.

ഇൻഡൊനീഷ്യൻ ദ്വീപു നിവാസികൾ ഇതിന്റെ ഇളംതണ്ടുകൾ പച്ചക്കറിയായി ഉപയോഗിക്കുന്നു. 

പ്രമേഹചികിത്സയിലും കരൾരോഗ ചികിത്സയിലും ഇത് ഫലപ്രധമായ ഫലം നൽകുമെന്നാണ് പുതിയ കണ്ടെത്തലുകൾ,

ക്രേപ്പ് ഇഞ്ചിക്ക് ആയുർവേദത്തിലും, യുനാനി ചികിത്സയിലും നിരവധി ചരിത്രപരമായ ഉപയോഗങ്ങളുണ്ട്,

  പനി, ചുണങ്ങുകൾ, ചുമ ബ്രോങ്കൈറ്റിസ്, കുടൽ വിരകൾ, ത്വക്ക് രോഗങ്ങൾ  വൃക്കരോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ,സന്ധിവാതം ,തൊണ്ടവീക്കം മൂക്ക് വേദന, തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഫലപ്രദമായി  ചികിത്സിക്കാൻ ഉപയോഗിക്കന്നു.

വളരെയേറെ പ്രയോജനപ്രധമായ ആനകുവ കിഴങ്ങ് മുറിച്ചു നട്ടാണ്   കൃഷി ചെയ്യുന്നത്. ഇത്തരം കിഴങ്ങിൻ കഷണങ്ങൾ,മണ്ണും ,മണലും, ഇലപ്പൊടിയും കലർത്തിയ മിശ്രിതം നിറച്ച ചട്ടിയിൽ, ഒരിഞ്ചു താഴ്ത്തി നട്ടും, തണ്ട് മുറിച്ചുനട്ടും ആനക്കൂവ വളർത്താവുന്നതാണ്. സൂര്യപ്രകാശത്തിൻ്റെ ലഭ്യതയും ആ വിശ്യമാണ്..

ദൃതരാഷ്ട്ര പച്ച എന്ന സസ്യത്തിൻ്റെ വ്യാപനവും /  മനുഷ്യരുടെ സംരക്ഷണമില്ലായ്മയും മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആനകൂവ നമുക്കും നട്ടുവളർത്താം,


ഒരു തൈ നടു ... പ്രകൃതിയെ സംരക്ഷിക്കൂ..

Thanks for watching
Please subscribe 



****
Previous Post Next Post