സോസ്യൂറിയ ലാപ്പ ( Saussurea lappa)കൊട്ടം, എന്നാൽ എന്ത്?

 കൊട്ടം 

Kottam plant


സോസ്യൂറിയ ലാപ്പ ( Saussurea lappa) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കൊട്ടം,
അസ്റ്റെറേസി (കമ്പോസിറ്റേ ) സസ്യ കുടുംബത്തിൽപ്പെട്ടതാണ്.

വംശനാശ ഭീഷണി നേരിടുന്ന ഒരു സസ്യമാണ് ഇത്.

ഇന്ത്യയിൽ കശ്മീർ മുതൽ ഹിമാലയ സാനുക്കളിൽ വരെ, 2000 മുതൽ  3500  മീറ്റർ വരെ - ഉയരമുള്ള പ്രദേശങ്ങളിൽ  കാണപ്പെടുന്ന ഒരു സസ്യമാണ് കൊട്ടം.

ഉത്തർ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും, പകിസ്ഥാൻ, നേപ്പാൾ, ടിബറ്റ് തുടങ്ങിയ രാജ്യങ്ങളിലും വ്യാപകമായി കണ്ടുവരുന്നു.

 ഇംഗ്ലീഷിൽ "കാസ്റ്റസ് " എന്ന പേരിൽ അറിയപ്പെടുന്ന ഈ ചിരസ്ഥായി സസ്യം,
തമിഴിലും മലയാളത്തിലും 'കൊട്ടം' എന്നു തന്നെ അറിയപ്പെടുന്നു.
 
ഗ്രീക്കു ഭാഷയിൽ " കോസ്റ്റുസ് "എന്ന പദത്തിൽ നിന്നാണ്  "കൊട്ടം" എന്ന പേര് ഉത്ഭവിച്ചത് എന്നു കരുതപ്പെടുന്നു.

എന്നാൽ "കുഷ്ഠ" എന്നത് കൊട്ടം മായി തീർന്നെന്നും പറയപ്പെടുന്നു.

കാശ്മീർ ഭാഗങ്ങളിൽ കൂടുതൽ കാണപ്പെടുന്നതു കൊണ്ട് ഇതിനെ "കാശ്മീരജം" എന്നും, പുഷ്കരമൂലത്തിനോട് സാദൃശ്യമുള്ളതിനാൽ " പുഷ്കര "എന്നും ഇതിന് പേരുണ്ട്, എങ്കിലും -

 വ്യാവസായികമായി 'കുഥ് ' എന്ന പേരിലാണ്  അറിയപ്പെടുന്നത്.

ഏകദേശം 2 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ബഹുവർഷി ഔഷധ സസ്യമാണ് കൊട്ടം.

ഇതിൻ്റെ ഇലകൾ വളരെ വലുതും, പരന്നതും, അരികുകൾ ക്രമരഹിതമായ പല്ലുകളോട്  രൂപ സമാനമുള്ളതുമാണ്‌.

സസ്യത്തിൻ്റെ ഏറ്റവും താഴയുള്ള ഇലകൾക്ക്, സാമാന്യം - വലിപ്പ  കൂടുതലുണ്ട്.
 
ഇലയുടെ ചുവട്ടിലുള്ള രണ്ടു ഭാഗങ്ങൾ കാണ്ഡത്തെ പൊതിഞ്ഞിരിക്കുന്നതായി കാണാം.

സസ്യത്തിൻ്റെ കാണ്ഡ ഭാഗം ബലിഷ്ഠവും , വിരലോളം വലിപ്പമുള്ളതുമാണ്.

 പുഷ്പങ്ങൾ 2 സെ: മീറ്റർ നീളമുള്ളവയും , നീലിമ കലർന്ന - പർപ്പിൾ നിറലോ, കറുപ്പ് കലർന്ന വയലറ്റ് നിറത്തിലോ  - വൃത്താകാരമായ പൂത്തലപ്പുകളിലുണ്ടാകുന്നു. 

ഇവ കാണ്ഡത്തിൻ്റെ അഗ്രത്തായി
 ഇലയും കാണ്ഡവും ചേരുന്ന ഭാഗങ്ങളിൽ,
 തല പോലെയുള്ള  പൂങ്കുല കുട്ടങ്ങളായി കാണപ്പെടുകയും ചെയ്യുന്നു.

 വിടർന്ന മയിൽ പീലി  പോലെ, ഒന്നര മുതൽ രണ്ട് സെ: മീറ്റർ വരെ  നീളമുള്ള രോമസമാനമായ -  നാരുകളാൽപൊതിഞ്ഞ ഫലങ്ങൾ, തികച്ചും വ്യത്യസ്ഥമായ രൂപത്തിൽ കാണപ്പെടുന്നു.

ഇതിൻ്റെ വിത്തുകൾ ചെറുതും പതുങ്ങിപ്പരന്നതുമായിരിക്കും.
 
വേരുകൾ തടിച്ചതും സുഗന്ധമുള്ളതും, എളുപ്പം ഒടിയുന്നതുമാണെങ്കിലും, അവ വർഷങ്ങളോളം മണ്ണിൽ നശിക്കാതെ കിടക്കുകയും അനുകൂല പരിതഃസ്ഥിതിയിൽ മുളയ്കുകയും ചെയ്യുന്നു.
ചെടിയുടെ വേരാണ് കൊട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. 

വെള്ള കൊട്ടം എന്ന പേരിലും ഇത് അറിയപ്പെടുന്നു.

ഇതിൻ്റെ ഉണങ്ങിയ വേരാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്.

ആൻ്റിബയോട്ടിക് ഗുണങ്ങളുള്ള കൊട്ടം 
ബ്രോങ്കൈറ്റീസ് , ആസ്തമ , നീർക്കെട്ട് , ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് പ്രധാനപ്പെട്ട ഒന്നാണ്.

ത്വക് രോഗങ്ങൾ , കഫ , വാതരോഗങ്ങൾ തുടങ്ങിയവ. ശമിപ്പിക്കാനും ഉപയോഗിച്ചു വരുന്നു.

കൊട്ടംചുക്കാദി തൈലം' പൊതുവെ എല്ലാവർക്കും പരിചിതമായിരിക്കും. ഈ തൈലത്തിലെ പ്രധാന ചേരുവയാണ് കൊട്ടം.

ആയൂർവേദ ചികിത്സാരംഗത്ത് വളരെയേറെ പ്രധാന്യമുള്ള കൊട്ടം, വംശനാശം സംഭവിക്കാതെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്.

ഒരു തൈ നടൂ..... പ്രകൃതിയെ സംരക്ഷിക്കൂ.....



Thanks for Watching
Please Subscribe




,,,
Previous Post Next Post