ഗ്രാമ്പു |Clove
BC 300 കളിലാണ് ഗ്രാമ്പു ആദ്യമായി സുഗന്ധ ദ്രവ്യമായി ഉപയോഗിച്ചു തുടങ്ങിയതെന്നു കരുതപ്പെടുന്നു,
മിർട്ടേസീ കുടുംബത്തിലെ ഒരു വൃക്ഷമായ സൈസീജിയം അരോമാറ്റിക്കം എന്ന മരത്തിന്റെ പൂമൊട്ട് ഉണക്കിയെടുക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ.
ഇംഗ്ലീഷിൽ (Clove )ക്ലോവ് എന്നും. അറിയപ്പെടുന്ന ഇതിനെ,
സംസ്കൃതത്തിൽ ലംവഗ, ദേവ പുഷ്പം എന്നും അറിയപ്പെടുന്നു.
ഗ്രാമ്പു , നല്ല മഴയും.വെയിലും, ഈർപ്പവുമുള്ള പ്രദേശങ്ങളിൽ,
12 മീറ്റർ വരെ ഉയരത്തിൽ, നിറയെ ഇലകളും, ശാഖകളുമായി വളരുന്ന
ഒരു നിത്യഹരിത വൃക്ഷമാണ് ഗ്രാമ്പൂ .
ഗ്രാമ്പുവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്,
ഇന്തോനേഷ്യയിൽ നിന്ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഗ്രാമ്പു ഇന്ത്യയില്‍ എത്തിച്ചതെന്ന് കരുതപ്പെടുന്നു. .
കേരളത്തിലും, തമിഴ് നാട്ടിന്റെ തെക്കൻ ഭാഗത്തുമാണ് ഇന്ത്യയിൽ പ്രധാനമായി ഗ്രാമ്പൂ കൃഷി ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
കടും പച്ച നിറത്തോടു കൂടിയ ഇലകൾ ഞെരടിയാൽ നല്ല സുഗന്ധമാണ്. ഇതിൻ്റെ രണ്ടറ്റവും കൂർത്തതും 12 സെ.മി. വരെ നീളവും 2.5 സെ.മി വരെ സെമി വീതിയുമുണ്ടാകും,
ഇലകളുടെ അടിവശത്തായി പൊട്ടു പോലെ നിരവധി എണ്ണ ഗ്രന്ഥികൾ കാണപ്പെടുന്നുണ്ട്.
പൂങ്കുലകൾ ഉണ്ടാകുന്നത്
ചെറിയ ശിഖരങ്ങളുടെ അഗ്രഭാഗത്തായിട്ടാണ്. പൂമൊട്ടുകൾക്ക് പച്ച നിറവും അഗ്രഭാഗം ഗോളാകാരവുമാണ്.
പൂവുകളിൽ കുഴൽ രൂപത്തിലുള്ള ബാഹ്യദളപുടം കാണപ്പെടുന്നു.
ഒരു കുലയിൽ 20 മുതൽ- 30 വരെ പൂമൊട്ടുകള്‍ കാണും. ഇതിൽ ഒരു മുട്ട് പൂവിടുമ്പോൾ ആ കുല പറിച്ചെടുക്കണം. കൂടുതല്‍ മുട്ട് വിരിയാന്‍ അനുവദിച്ചാല്‍ ഗ്രാമ്പുവിന്റെ ഗുണനിലവാരം കുറയും.
നന്നായി വളര്‍ന്നു പാകമെത്തിയതും എന്നാല്‍ വിരിയാത്തതുമായ, സുഗന്ധത്തോടുകൂടിയ ഉണങ്ങിയ പൂമൊട്ടുകളാണ് വ്യാവസായികമായി ഗ്രാമ്പു എന്നറിയപ്പെടുന്നത്.
ഗ്രാമ്പുവിന്റെ മൊട്ടുകളും, ഇലകളും വാറ്റി തൈലം എടുക്കുന്നുണ്ടെങ്കിലും. മൊട്ടില്‍ നിന്നെടുക്കുന്നതാണ് ഏറ്റവും ഗുണമുള്ള തൈലം
ഗ്രാമ്പുവില്‍ നിന്നും ലഭിക്കുന്ന തൈലത്തില്‍ 90% യുജിനോള്‍ ആണ്. മീതൈല്‍ സാലിസിലേറ്റ് എന്ന വേദന സംഹാരി ഇതിൽ ഉള്ളതു കൊണ്ടാണ് ഗ്രാമ്പു പല്ലു വേദന ശമിപ്പിക്കാൻ ഉപയോഗിക്കുന്നത്.
സന്ധിവാതം പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന്
യൂജെനോൾ സഹായിക്കുന്നു.
ഗ്രാമ്പു തൈലം ഗ്യാസ്ട്രബിള്‍, മോണ പഴുക്കല്‍, ആമാശയത്തിലെ അൾസർ, ദഹനക്കേട് എന്നീ രോഗങ്ങള്‍ക്ക് ഫലപ്രദമാണ്,
ദിവസേന ഓരോ ഗ്രാമ്പു കഴിയ്ക്കുന്നത് കൊണ്ട് സുഖശോധന ലഭിക്കും.. ഗ്രാമ്പുവിനു അണുനാശക ശക്തിയുള്ളതിനാൽ ത്വക്കിലുണ്ടാകുന്ന അണുബാധയ്‌ക്ക് വളരെ ഫലപ്രദമാണ്.
ഇതിൽ ദഹന വ്യവസ്ഥയ്ക്കും, ശ്വാസകോശ വ്യവസ്ഥയ്ക്കും പ്രയോജനകരമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
ഗ്രാമ്പു ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിനു മാത്രമല്ല, വായില്‍ ഇട്ടു പതുക്കെ നുണഞ്ഞിറക്കുന്നതിനും ഏറെ നല്ലതാണ്.
രാത്രി അത്താഴ ശേഷം ഒരു കഷ്ണം ഗ്രാമ്പൂ വായിലിട്ട നുണഞ്ഞിറക്കുന്നത് ഏറെ നല്ലതാണ്. ദഹന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്ന ഒന്നാണിത്.
അരഗ്രാം ഗ്രാമ്പു പൊടി തേനില്‍ ചേര്‍ത്ത് ദിവസേന രണ്ടു നേരം കഴിച്ചാല്‍ ചുമ, പനി ശ്വാസംമുട്ടൽ എന്നിവ ശമിയ്ക്കും.
ഗ്രാമ്പു തൈലം ചേര്‍ത്ത ചൂട് വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ തൊണ്ട വേദന, ജലദോഷം, പനി, കഫകെട്ട് എന്നിവ ശമിയ്ക്കും |
നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് 'ഗ്രാമ്പു'. ഇതിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു.
പൂമൊട്ട്, ഇല, കായ്, തൊലി, വേര് ഇവ എല്ലാം തന്നെ മരുന്നായി ഉപയോഗിയ്ക്കുന്നതിനാൽ ആയുർവേദ ഔഷധങ്ങളിൽ ഗ്രാമ്പു പ്രധാന ചേരുവയാണ്.
. ഗ്രാമ്പുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സംയുക്തങ്ങൾ മോണരോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ച തടയാൻ സഹായിക്കുന്നതിനാലാണ് വിവിധ ടൂത്ത് പേസ്റ്റുകളിൽ ഗ്രാമ്പു പ്രധാന ചേരുവയായത്.
ഗ്രാമ്പു ഭക്ഷണ സാധനങ്ങളിൽ രുചിയും, മണവും കൂട്ടുന്നു. ഇതിൻ്റെ ഇല ചേര്‍ക്കുന്ന കറികള്‍ക്കു മണവും രുചിയും കൂടുന്നു
കൂടാതെ ദഹനം സുഗമമാക്കുന്നു,
ദിവസവും ഭക്ഷണം കഴിച്ച ശേഷം രണ്ടോ മൂന്നോ ഗ്രാമ്പു കഴിക്കുന്നത് അസിഡിറ്റി തടയാന്‍ വളരെ നല്ലതാണ്.
കുറച്ച് വെള്ളത്തില്‍ അല്‍പ്പം ഗ്രാമ്പുവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ആ ചൂടുവെള്ളം ഉപയോഗിച്ച് ദിവസവും മൂന്ന് നേരമെങ്കിലും വായ് കഴുകുക. പല്ല് വേദന, വായ്‌നാറ്റം എന്നിവ അകറ്റാന്‍ നല്ലൊരു പ്രതിവിധിയാണ് ഇത്.
ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് ഗ്രാമ്പു. കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള പ്രധാന പോഷകമാണ് ബീറ്റാ കരോട്ടിൻ.
ഗ്രാമ്പു ചർമ്മത്തിനുണ്ടാകുന്ന അണുബാധകളെയും അലർജികളെയും പ്രതിരോധിക്കുന്നതിന് പുറമെ ശരീരത്തിലെ വിഷാംശങ്ങളെയും നശിപ്പിക്കുന്നു.
ഗ്രാമ്പു ചായ കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാനും ഏറെ ഫലപ്രദമാണ്.
എന്തുകൊണ്ടും വളരെ പ്രയോജനപ്രദമായ ഗ്രാമ്പു നമുക്കും സംരക്ഷിക്കാം.
ഒരു തൈ നടു പ്രകൃതിയെ സംരക്ഷിക്കു..
Thanks for watching
Please Subscribe Aimas plants world.
.