AMAZING FRUIT PULASAN | മധുരമൂറുന്ന പുലാസാൻ പഴങ്ങൾ

പുലാസാൻ 

Pulasan fruit

Sapindaceae എന്ന സോപ്പ്‌ബെറി കുടുംബത്തിലെ ഒരു ഉഷ്ണമേഖലാ ഫലമാണ്  പുലാസൻ. ഇത് റംബുട്ടാനുമായി അടുത്ത ബന്ധമുള്ളതും ചിലപ്പോൾ അതുമായി ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. മറ്റ് അനുബന്ധ സോപ്പ്ബെറി കുടുംബ പഴങ്ങളിൽ ലിച്ചിയും ലോംഗനും ഉൾപ്പെടുന്നു. സാധാരണയായി  റംബുട്ടാൻ, ലിച്ചി എന്നിവയേക്കാൾ മധുരമുള്ളതാണ്,

കേരളത്തിൽ ഇപ്പോൾ കൃഷി  ചെയ്തുവരുന്ന
 ഇതിനെ ഫിലോസാൻ അഥവാ 
പുലോസാൻ(പുലാസാൻ) എന്നറിയപ്പെടുന്നു.

"സാപ്പിന്‍ഡിസി" സസ്യകുടുംബത്തിൽപ്പെട്ട ഇതിൻ്റെ
ശാസ്ത്രനാമം"നെഫീലിയം മ്യൂട്ടബൈൽ" എന്നാണ്,

മലയന്‍ ഭാഷയില്‍ പുലാസ് എന്ന വാക്കിന്  'തിരിക്കുക'
എന്നാണ് അർത്ഥം,
മരത്തില്‍ നിന്നു ചുറ്റിത്തിരിച്ചു  ഇറുത്തെടുക്കുന്ന ഫലം ആയതിനാലാകണം ഇതിന്  പുലാസാൻ എന്ന പേര് ലഭിച്ചത്,

വിളവെടുക്കുന്ന സമയത്ത് ഒരു കൈയില്‍ പഴം കുത്തനെ പിടിച്ച് മറുകൈ കൊണ്ട് കുപ്പിയുടെ അടപ്പ് തുറക്കുന്ന രീതിയില്‍ ഒന്ന് വട്ടം തിരിച്ചാണ് ഇത് അടര്‍ത്തിയെടുക്കുന്നത്,

മലേഷ്യൻ സ്വദേശിയായ പുലാസാൻ,
വിദേശ മലയാളികളിലൂടയോ, സന്ദർശകരിലൂടെയോ ആണ് കേരളത്തിൽ എത്തിയത് എന്ന് കരുതുന്നു.

10 മുതൽ 25 മീറ്റർവരെ ഉയരത്തിൽ 
ശാഖോപശാഖകളോടെ
സമൃദ്ധമായി വളരുന്ന 
ഒരു നിത്യ ഹരിത സസ്യമാണ്
പുലാസാൻ,

ഇലകൾ 
നീളത്തിൽ അഗ്രംകൂർത്ത 
ദീർഘ വ്യത്താകാരത്തിൽ പച്ച 
നിറമാർന്നതാണ്. തളിരിലകൾക്ക് 
മഞ്ഞ കലർന്ന പച്ച നിറമാണ്. 

പൂക്കൾ ചെറുതും ദളങ്ങൾ 
ഇല്ലാത്തതും പച്ച കലർന്നതുമാണ്
ജനുവരി – ഫെബ്രുവരി മാസങ്ങളില്‍
 പൂക്കുന്ന ഇതിന്റെ ശാഖാഗ്രങ്ങളില്‍
 ധാരാളം പൂങ്കുലകള്‍ ഉണ്ടാകുന്നു.

 ജൂണ്‍-ജൂലായ് മാസമാകുമ്പോള്‍ പഴങ്ങള്‍ വിളവെടുപ്പിന് പാകമാകും.
കട്ടിയേറിയ ഞെട്ടുള്ളതിനാല്‍ പഴം താനേ പൊഴിഞ്ഞു വീഴാറില്ല.

ഗോളാകാരത്തിലുള്ള ഫലത്തിൽ,
മൂർച്ചയില്ലാത്ത കോണുകളുള്ള
മുഴപ്പുകളും,നേർത്ത അഗ്രം പരന്ന, മുള്ളുകൾ ഉള്ള കവചവും ഉണ്ട്,

ഫലങ്ങൾക്ക്
കായ്ക്കുമ്പോൾ പച്ച നിറവും ,
വിളഞ്ഞ് പാകമാകുമ്പോള്‍
 മഞ്ഞ നിറവും, പഴുക്കുമ്പോള്‍ 
കടും ചുവപ്പു നിറമാവുകയും 
ചെയ്യുന്നു.

ചെറിയ ഇലകളോട് കൂടിയ പഴക്കുലയില്‍, . 10 മുതല്‍ 25 വരെ പഴങ്ങളുണ്ടാകും. ഒരു പഴത്തിന് 50 മുതൽ  80 ഗ്രാം വരെ തൂക്കമുണ്ടാകും

ഭക്ഷ്യയോഗ്യമായ ഉള്‍ക്കാമ്പ് 
മധുരവും നീരും നിറഞ്ഞതാണ്. 
ഇത് നേരിട്ടും മറ്റു ഭഷ്യ വസ്തുക്കളുമായി ചേർത്തും 
ഉപയോഗിക്കാം.

മുള്ളുപോലെ ആവരണമുള്ള തൊണ്ടിനകത്താണ് മൃദുലമായ കാമ്പ് . ഉള്ളില്‍ ചെറിയ വിത്തുമുണ്ട്. പഴത്തിന്റെ രണ്ടറ്റവും ഞെരിച്ചാല്‍ കാമ്പ് പുറത്തുവരും.


പഴങ്ങൾ,
 ജ്യൂസ്, ജാം ,ഐസ്‌ക്രീം എന്നിവയിൽ
 രുചി വർദ്ധിപ്പിക്കാൻ
ഉപയോഗിക്കാം, ഇതിൻ്റെ വിത്ത് ചില 
സ്ഥലങ്ങളില്‍ വറുത്തും, കഴിക്കാറുണ്ട്.

കാഴ്ചയ്ക്കു 
വളരെ മനോഹരമായ 
പുലാസന്‍,  അലങ്കാര 
വൃക്ഷമായി  വളർത്തുന്നുണ്ട് ,

രാസവളങ്ങളും, കീടനാശിനികളും, ഒഴിവാക്കിയുള്ള, ജൈവകൃഷിക്ക് ഏറ്റവും ഇണങ്ങിയ ഒരു ഫലവൃക്ഷം കൂടിയാണിത്.

തൊടികളിലും, വീട്ടുവളപ്പിലും,
വളർത്താം,
നല്ല വെയിൽ ലഭിക്കുന്ന 
സ്ഥലങ്ങളിൽ വളര്‍ത്തിയാൽ,
കായ്ഫലം കൂടതലായി ലഭിക്കും .

‎പുലാസൻ നട്ടുവളർത്താൻ 
തൈകൾ ഉപയോഗിക്കാം,
ബഡ്ഡു ചെയ്ത തൈകള്‍ 
മൂന്നാം വര്‍ഷം കായ്ക്കുമെങ്കിലും, 
നനയ്ക്കുന്നത് നിര്‍ബന്ധമാണ്. 

‎പുലാസൻ വളരെ പെട്ടെന്ന് തന്നെ 
കായ്ക്കുന്ന വ്യക്ഷമാണ്, 
ആദ്യകാലങ്ങളില്‍ തൈകളെ 
തണല്‍ നല്‍കി പരിപാലിക്കണം,
വിത്തുപാകിയുണ്ടാക്കുന്ന തൈകള്‍, കായ്ക്കാന്‍ കൂടുതല്‍ കാലതാമസം 
ഉണ്ടാകും,

പത്തു വര്‍ഷത്തിലേറെ 
പ്രായമുള്ള ഒരു മരത്തില്‍ 
നിന്ന്. ഒരു സീസണില്‍ 
50 കിലോ വരെപുലാസന്‍
 കിട്ടുമെന്നാണ് ,എകദേശ 
കണക്ക്. 

പോഷക സമൃദ്ധമായ പുലാസാനിൽ, 
ജീവകങ്ങളും, ധാതുക്കളും, കൂടാതെ,
സസ്യജന്യ - സംയുക്തങ്ങളും ഉയര്‍ന്ന 
തോതില്‍ അടങ്ങിയിരിക്കുന്നു.

ഒരെ സസ്യകുടുംബത്തിൽപ്പെട്ട,
റമ്പൂട്ടാൻ പഴങ്ങളോട് വളരെയധികം 
സാമ്യം തോന്നാമെങ്കിലും, കായ്കൾ 
വലുതും രോമങ്ങൾ ഇല്ലാത്തതുമാണ്,

തേനിനെ വെല്ലുന്ന മധുരം, 
പുലാസൻ പഴത്തിൻ്റെ 
പ്രത്യേകതയാണ്,
ഈ മധുര പഴം നിങ്ങൾക്ക് 
എളുപ്പത്തിൽ വീട്ടിൽ കൃഷി 
ചെയ്യാം

ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ 
പുലാസാൻ അമിതവണ്ണം 
കുറയ്ക്കാൻ വളരെ ഫലപ്രധമാണ്,

നാരുകളാൽ സമ്പുഷ്ടമായ ഇത്,
ദഹനപ്രക്രിയ ക്രമീകരിക്കുകയും, 
വിശപ്പിനെ നിയന്ത്രിക്കുകയും 
ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ 
അളവ് ക്രമീകരിക്കുമെന്നതിനാൽ, 
പ്രമേഹരോഗികൾക്കും ഇത് 
ഫലപ്രദമാണ്,

ദഹനപ്രക്രിയ ക്രമീകരിക്കുന്നതിലൂടെ 
ഇത് മലബന്ധം ഇലാതാക്കി 
സുഖശോധന പ്രധാനം ചെയ്യുന്നു.

പുലാസാൻ വൈറ്റമിനാൽ 
സമ്പുഷ്ടമായതിനാൽ, 
ചര്‍മ്മത്തെ മൃദുലമാക്കുകയും, മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

ഈ പഴത്തിൽ 
ഹൈഡ്രോക്വിനോൺ, 
അസ്കോർബിക് ആസിഡ്, 
പൈറോഗല്ലോൾ എന്നിവയും,
 വൈറ്റമിൻ c യും അടങ്ങിയിട്ടുണ്ട്, 


ഇത് ആൻറി ഓക്സിഡൻറുകളായി 
പ്രവർത്തിക്കുന്നു, ഇത് ശരീരത്തിൽ 
നിന്ന് ഫ്രീ റാഡിക്കലുകളെ
 ഒഴിവാക്കുന്നു.

പുലാസാൻ വേരും വേരിൻമേൽ 
തൊലിയും , കഷായമാക്കി,
പനി ചികിത്സയ്ക്കുള്ള മരുന്നായി 
ഉപയോഗിക്കുന്നു. 


പുലാസാൻ പഴം, ജാം, കമ്പോട്ട് ,
സോസ് എന്നിവ ഉണ്ടാക്കാനും,
വിത്ത് വറുത്ത് കഴിക്കാനും, 
കൂടാതെ
എണ്ണ വേർതിരിച്ച്എടുക്കാനും
ഉപയോഗിക്കാം,

കട്ടിയുള്ള പുറംതോടായതിനാല്‍, ഫിലോസാന്‍ പഴത്തിന് ,കുറേനാള്‍ ഫാം ഫ്രെഷ് ആയി നിലനില്‍ക്കാനും, പ്രകൃതി കഴിവ് നല്‍കിയിരിക്കുന്നു.

വളരെ പ്രയോജനപ്രദവും, 
അലങ്കാരവുമായ പുലാസാൻ ,
നമുക്കും നട്ടുവളർത്താം

വിത്ത് , തൈകൾക , ജൈവവളങ്ങൾ കൃഷിരീതികൾ തുടങ്ങിയവയ്ക്ക്
ബന്ധപ്പെടേണ്ട ഫോൺ നമ്പർ
വീഡിയോ ഡിസ്ക്രിപ്ഷനിൽ
കൊടുത്തിട്ടുണ്ട്.

Thanks for watching
please SUBSCRIBE 
Previous Post Next Post