Rambutan Fruit Plant in Home Garden| Malayalam

Rambutan Fruit Plant 

Nephelium lappaceum


Rambutan Fruit Plant


Family: Sapindaceae
Kingdom: Plantae
Scientific name: Nephelium lappaceum

റംമ്പൂട്ടാൻ

പഴങ്ങളിലെ രാജകുമാരി' എന്നും 'ദേവതകളുടെ ഭക്ഷണം' എന്നും വിശേഷിക്കപ്പെടുന്ന റംബുട്ടാൻ,
സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമാണ്,


റംബുട്ടാൻ മരങ്ങൾ ഒരു അലങ്കാര ഇനമായി കണക്കാക്കപ്പെടുന്നു, തിളക്കമുള്ള പഴങ്ങളും കടും പച്ച ഇലകളും തമ്മിലുള്ള വർണ്ണ വ്യത്യാസമാണ് കാഴ്ചയ്ക്ക് അഴകേ കുന്നത്,

മധുരപലഹാരങ്ങളുടെയും രുചികരമായ പാനീയങ്ങളുടെയും നിർമ്മാണത്തിനാവശ്യമായതിനാൽ ലോകമെമ്പാടും റംബൂട്ടാൻ കൃഷി ചെയ്യപ്പെടുന്നു.. 

സപിൻഡേസി സസ്യകുടുംബത്തിൽ പ്പെട്ടതും,
നെഫെലിയം ലാപ്പാസിയം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നതുമായ
റമ്പുട്ടാൻ. 
ലിച്ചി,ലോങ്ങൻ,പുലാസാൻ എന്നിവയോട് വളരെയേറെ സാദൃശ്യമുള്ള ഒരു ഫലമാണ്.

സമുദ്രനിരപ്പിൽ നിന്നും 1800 - മുതൽ 2000 അടിവരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരെ സമൃദ്ധമായി വളരാൻ കഴിയുന്ന ഒരു സസ്യമാണ് ഇത്,

ഇന്തോനേഷ്യ, മലേഷ്യ, തെക്കൻ തായ്‌ലൻഡ് എന്നിവ ഉൾപ്പെടുന്ന മലയൻ ദ്വീപസമൂഹത്തിലാണ് റംബുട്ടാൻ ഉത്ഭവിച്ചത്. 

പുരാതന കാലം മുതൽ കാട്ടുമരമായി വളരുന്ന റമ്പൂട്ടാൻ. പതിമൂന്നാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിൽ, അറബ് വ്യാപാരികൾ വ്യാപാര മാർഗങ്ങളിലൂടെ പഴങ്ങൾ കണ്ടെത്തുകയും കിഴക്കൻ ആഫ്രിക്കയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ടാൻസാനിയൻ ദ്വീപസമൂഹമായ സാൻസിബാറിലേക്ക് റംബുട്ടാൻ അവതരിപ്പിക്കുകയും ചെയ്തുവെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. 
പഴങ്ങൾ തെക്കുകിഴക്കൻ ഏഷ്യയിലും ഓഷ്യാനിയയിലും , പിന്നീട് 19-ാം നൂറ്റാണ്ടിൽ തെക്കേ അമേരിക്കയിലേക്ക് വ്യാപിച്ചു..

 ചൈന , ഇന്ത്യ,ശ്രീലങ്ക,ഫിലിപ്പീൻസ്, എന്നിവിടങ്ങളിലും തെക്കുകിഴക്കേ ഏഷ്യയിലെ വിവിധ പ്രദേശങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഒരു ഫലവർഗ്ഗ സസ്യമാണ് റമ്പുട്ടാൻ.

രോമനിബിഡം എന്നർത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് റമ്പൂട്ടാൻ എന്ന പേര് ലഭിച്ചത് ,
 റമ്പൂട്ടാൻ എന്നാൽ രോമമുള്ളത് എന്നാണ് അർത്ഥമാക്കുന്നത് .

റമ്പൂട്ടാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രാജ്യം തായ്‌ലന്റ് ആണ്. ചുവപ്പ്, കടും മഞ്ഞ, മഞ്ഞ എന്നീ നിറങ്ങളിൽ പഴങ്ങൾ കാണപ്പെടുന്ന ഇനങ്ങൾ റമ്പൂട്ടാനിൽ ഉണ്ട്.

 കൂടാതെ ജാതി മരത്തേപ്പോലെ ആൺ മരങ്ങളും പെൺ മരങ്ങളും വെവ്വേറെ കാണപ്പെടുന്ന സസ്യമാണെങ്കിലും വളരെ അപൂർവ്വമായി രണ്ട് പൂക്കളും ഒരു മരത്തിൽ തന്നെ ഉണ്ടാകുന്ന ഇനങ്ങളും ഉണ്ട്.

റംബൂട്ടാൻ മരത്തിന് 15-25 മീറ്റർ വരെ ഉയരമുണ്ട്, 60 സെന്റീമീറ്റർവരെ വീതിയുള്ള നേരായ പ്രധാന കാണ്ഡഭാഗവും  

അതിന്റെ പുറംതൊലി മിനുസമാർന്നതും ചാരനിറം കലർന്ന തവിട്ടുനിറവുമാണ്. 

 ശാഖകൾ താഴ്ന്നതും ഉപശാഖകളാൽ വ്യാപകവുമാണ്, 

നിത്യഹരിത ഇലകൾ 7-30 സെന്റീമീറ്റർ വരെ നീളവും , 2 മുതൽ 12 സെൻ്റിമീറ്റർ വരെ വീതീയിലും, ദീർഘവൃത്താകാരത്തിൽ, ചെറു ശിഖരങ്ങളിൽ 6 - 8 ഇലകൾ ഉപസമ്മുഖമായോ, ഒന്നിടവിട്ടിട്ടുള്ളതായോ ക്രമപ്പെട്ടിരിക്കുന്നു.

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാൻ പൂവിടുന്നത്. 

സുഗന്ധമുള്ള , ഇതളുകൾ ഇല്ലാത്ത ചെറിയ പൂക്കൾ പച്ചകലർന്ന വെള്ള നിറത്തിൽ വലിയ കുലകളായി കാണപ്പെടുന്നു. 

ഓരോ പൂവിനും ആറ് മുതൽ എട്ട് കേസരങ്ങൾ ഉണ്ട്, അതിന്റെ മുകളിലെ അണ്ഡാശയത്തിൽ ഒറ്റ ശൈലിയിലുള്ള ഒന്ന് മുതൽ രണ്ട് വരെ ലോബുകൾ കാണപ്പെടുന്നു.  

ഫലങ്ങൾ
ശരാശരി 3 മുതൽ 5 സെന്റീമീറ്റർ വരെ വ്യാസമുള്ളതും, ഉരുണ്ടതോ മുട്ടയുടെ ആകൃതിയിലുളളതോ ആകാം. 

പത്തു മുതല്‍ ഇരുപത് പഴങ്ങള്‍ വരെ തൂങ്ങി നിൽക്കുന്ന കുലകളായാണ്, ഫലങ്ങൾ ഉണ്ടാകുന്നത്. ഇതിന്റെ തുകല്‍ പോലെ കട്ടിയുളള പുറം തൊലിക്ക് കായ്ക്കുമ്പോൾ പച്ച നിറവും വിളഞ്ഞു തുടങ്ങുമ്പോൾ മഞ്ഞയും പൂർണമായി വിളയുമ്പോൾ ചുവപ്പു നിറവുമാകുന്നു.. 

(അപൂര്‍വമായി ഓറഞ്ചോ മഞ്ഞയോ നിറവുമാകാം). തൊലിയില്‍ ധാരാളം മുളളുകള്‍ പോലെ തോന്നിക്കുന്ന നാരുകൾ എഴുന്നു നില്‍ക്കുന്നുണ്ടാകും.

അതിനാൽ ഇതിനെ മുള്ളൻ പഴം എന്നും അറിയപ്പെടുന്നു.


പഴത്തിന്റെ തൊലി പൊളിച്ചാൽ കാണുന്ന വെളുത്ത മാംസളഭാഗമാണ് ഭക്ഷ്യയോഗ്യം. ‘ എറിൽ’
എന്നറിയപ്പെടുന്ന ഈ മാംസള ആവരണത്തിനുള്ളിൽ ദീർഘവൃത്താകൃതിയിൽ തിളങ്ങുന്ന തവിട്ടുനിറത്തില്‍ 
 ഒരാെറ്റ വിത്തുണ്ടാകും.

 ഉള്‍ക്കാമ്പ് സുതാര്യ സ്വഭാവമുളളതും വെളളയോ വിളറിയ പാടലനിറമോ ഉളളതാകാം. നേരിയ പുളിയും മധുരവുമാണ് ഇതിന്റെ സ്വാദ്. 

റംബൂട്ടാൻ വർഷത്തിൽ രണ്ടു തവണ കായ്ക്കാറുണ്ട്.

 വ്യത്യസ്ത നിറങ്ങളും രുചികളും രൂപഭാവങ്ങളുമുള്ള 200-ലധികം ഇനം റംബുട്ടാനുകൾ ഉണ്ട്. 

ലോകത്ത് എറ്റവും കൂടുതൽ റമ്പൂട്ടാൻ കൃഷി ചെയ്യുന്നത് തായ്‌ലൻഡ്, ആണ്.

അവിടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വാർഷിക റംബുട്ടാൻ മേള നടത്താറുണ്ട്,

വിത്തു വഴി റംബുട്ടാൻ കൃഷി ചെയ്താൽ പെൺ മരങ്ങൾക്കൊപ്പം ആൺ മരങ്ങളും ഉണ്ടാകുവാൻ സാധ്യതയുണ്ട്.
 
നടുന്ന തൈകൾ എല്ലാം കായ്ക്കണമെങ്കിൽ,
ഗ്രാഫ്റ്റിങ് അല്ലെങ്കിൽ ബഡിങ് വഴി വളർത്തിയെടുത്ത ചെടികൾ നടുക.

 അവ വേഗത്തിൽ വളരുകയും 2, 3 വർഷത്തിനുള്ളിൽ കായ്ക്കുകയും ചെയ്യുന്നു.


വിറ്റാമിനുകൾ, ധാതുക്കൾ, എണ്ണകൾ, പ്രകൃതി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ റമ്പൂട്ടാൻ പഴങ്ങൾ,

 ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം. , ദഹനക്കേട്, വയറിളക്കം, ഛർദ്ദി എന്നിവയ്ക്കും 
ശരീരഭാരം കുറയ്ക്കാനും ചർമ്മ സംരക്ഷണത്തിനും, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ഹൃദയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും മികച്ചതാണ്. 

വളരെയേറെ ഗുണങ്ങളടങ്ങിയ റമ്പൂട്ടാൻ നമുക്കും നട്ടുവളർത്താം.

ഒരു തൈ നടൂ... പ്രകൃതിയെ സംരക്ഷിക്കൂ...

Thanks for watching
Please Subscribe
Aimas Plants World


Previous Post Next Post