What is Lilly Pilly?.| How to Growing?.Malayalam.

     What is Lilly Pilly 

What is Lilly Pilly?.| How to Growing?.Malayalam.

Syzygium smithii

ലില്ലി പില്ലി [Watch Video]>>>

ഓസ്‌ട്രേലിയന്‍ സ്വദേശിയായ ലില്ലി പില്ലി ,സിസ്സീജിയം സ്മിതി [ Syzygium smithii ]എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. 

മർട്ടേസീ സസ്യകുടുംബത്തിലെ, ഒരു  ജനുസാണ് ലില്ലി പില്ലി,[Lilly Pilly]

 മജന്ത നിറത്തിൽ കാണപ്പെടുന്ന ലില്ലിപില്ലി [ സിസ്സീജിയം പാനിക്യുലറ്റം ] എന്ന പേരിൽ അറിയപ്പെടുന്നു.

കേരളീയർക്ക് പരിചിതങ്ങളായ മലർക്കായ്മരം, ഞാവൽ, വെള്ളഞാറ,ഞാറ,കുളവെട്ടി, മലയനാപ്പിൾ, തുടങ്ങി,ചെറുഞാവൽ, ആറ്റുവയണ, കരയാമ്പൂ എന്നിവയും,സിസ്സീജിയം ജനുസ്സിൽ പെടുന്നവയാണ്,

പൂക്കളുടെ മനോഹാരിതകൊണ്ട് പ്രശസ്തമാണ് ലില്ലിച്ചെടികളെങ്കില്‍, പകിട്ടാര്‍ന്ന പഴങ്ങളുടെ രാജ്ഞിയാണ്, ലില്ലിപില്ലി സസ്യം. 

വേനൽക്കാലത്ത് പൂവിടുകയും, ശൈത്യകാലത്ത് കായ്ക്കുകയും ചെയ്യുന്ന, ഒരു നിത്യഹരിത വൃക്ഷമാണ്  ലില്ലിപില്ലി.[Lilly Pilly]

ന്യൂസിലാൻ്റ് പോലെ ചില രാജ്യങ്ങളിൽ 'മങ്കി ആപ്പിൾ' എന്ന പേരിൽ ലില്ലിപില്ലി അറിയപ്പെടുന്നു.

തണുപ്പു കൂടുതൽ ഉള്ള പ്രദേശങ്ങളിലും മഴക്കാടുകളിലും ഏകദേശം 20 അടി മുതൽ 40 അടി വരെ ഉയരത്തിൽ സമൃദ്ധമായി വളരുന്ന  ഒരു സസ്യമാണ് ലില്ലിപില്ലി.

ഇരുണ്ട, പച്ച നിറത്തിൽ, തിളങ്ങുന്ന ഇലകൾ, കാണ്ഡത്തിന് വിപരീതങ്ങളായി  ക്രമീകരിച്ചിരിക്കുന്നു.

ഇലകൾ തിങ്ങിനിറഞ്ഞ ചെറു ശാഖകളുടെ അഗ്രത്തായി, വിരിയുന്ന പൂക്കൾ,ക്രീം നിറത്തിലോ,വെളുത്ത നിറത്തിലോ കാണപ്പെടുന്നു. 

കട്ടി കുറഞ്ഞ ഫലങ്ങൾ, ഉരണ്ടതോ  നീണ്ടുരണ്ടതോ ആയി കാണപ്പെടുന്നു..  

ചെറിയ കുഴിയോടു കൂടിയ ഫലത്തിൻ്റെ വ്യാസം, ഏകദേശം 2 സെന്റിമീറ്റർ വരെയാണ്. 

ഇളംറോസ് നിറത്തിൽ  പഴങ്ങള്‍ കൂട്ടമായി വളർന്നു നിൽക്കുന്നത് കാണാൻ വളരെ ഭംഗിയും, കൗതുകകരവുമാണ്.

മജന്ത ലില്ലിപ്പില്ലിയുടെ ഫലത്തിന് മജന്ത നിറമാണ്. 

വെള്ള, പിങ്ക് അല്ലെങ്കിൽ പർപ്പിൾ നിറങ്ങളിലുള്ളവയും കണ്ടുവരുന്നു,

ഇലകളും ശിഖിരങ്ങളും ഇടതൂർന്ന,വ്യത്യസ്ഥതയാർന്ന, വിവിധ തരം  ലില്ലിപില്ലി വിദേശ രാജ്യങ്ങളിലെ മഴക്കാടുകളിൽ കണ്ടുവരുന്നു. 

ഓസ്‌ട്രേലിയൻ തോട്ടങ്ങളിലും, അവിടുത്തെ കർഷകരിലുമാണ്, ലില്ലിപില്ലിയ്ക്ക് ഏറ്റവും പ്രചാരം ഉള്ളത്.

ജലാംശം കൂടുതലുള്ള, മധുര രസത്തോടെയുള്ള ഫലങ്ങൾ വളരെയധികം രുചികരവും,ഔഷധ ഗുണങ്ങൾ നിറഞ്ഞതുമാണ്.

ധാതുക്കളുമടങ്ങിയ  ലില്ലിപ്പില്ലി,ആന്റിബാക്ടീരിയൽ,ഹീലിങ് തുടങ്ങിയ ഗുണങ്ങൾ ഉള്ളതിനാൽ  മികച്ച ഒരു സ്കിൻ കെയർ ഫ്രൂട്ടായി അംഗീകരിക്കപെട്ടിട്ടുണ്ട്.

ഇതിൻ്റെ ഉപയോഗം ചർമ്മ കോശങ്ങളെ ഉത്തേജിപ്പിക്കുകയും,തിളക്കം കൂട്ടുകയും ,ചുളിവുകൾ വരതെ സംരക്ഷിക്കുകയും ചെയ്യുന്നു.

കൂടാതെ കോളജൻ ഉത്പാദനത്തെ കൂട്ടുകയും, UVB റേഡിയേഷൻ തടയുകയും ചെയ്യുന്നു.

കേരളത്തിൽ ഇപ്പോൾ വളരെയധികം ആവിശ്യക്കാർ ഉള്ളതിനാൽ വിദേശ പഴവര്‍ഗങ്ങളില്‍ തത്പരരായ കര്‍ഷകര്‍ കേരളത്തിലെ തോട്ടങ്ങളില്‍ ഇത് എത്തിച്ച് കൃഷി ചെയ്യാൻ  തുടങ്ങിയിട്ടുണ്ട്.

നട്ടുവളർത്തണമെങ്കിൽ പഴങ്ങളില്‍നിന്ന് വിത്തുകള്‍, ശേഖരിക്കുകയും  ഉടൻ മണ്ണില്‍ വിതച്ച് കിളിർപ്പിക്കാൻ ഇടുകയും ചെയ്യണം,കാരണം വിത്തുകളുടെ മുളയ്ക്കാനുള്ള  ശേഷി പെട്ടെന്ന് നശിച്ചുപോകുന്ന രീതി ഇതിന് ഉള്ളതിനാലാണ്.

തൈകള്‍ മുളകൾ വന്നതിനു ശേഷം നീര്‍വാര്‍ച്ചയുള്ളതും , വെയില്‍ 

കുറഞ്ഞതുമായ സ്ഥലത്ത് നട്ട്, ആവിശ്യത്തിന് നനച്ചു കൊടുക്കണം.കൂടാതെ. ജൈവ വളങ്ങള്‍ ഉൾപ്പെടുത്തിയ  സാധാരണ കൃഷിരീതികൾ അവലംബിക്കാം.

ഇത്തരം വിദേശികളായ ഫലവർഗ്ഗങ്ങൾ നമ്മുടെ തൊടിയിലും നമുക്ക് നട്ടുവളർത്താം.


THANKS FOR WATCHING

PLEASE SUBSCRIBE , Aimas plants world 

Like And  Share,

Previous Post Next Post