അബിയു, Abiu
Family: | Sapotaceae |
Genus: | Pouteria |
Species: | P. caimito |
അബിയൂ :-
ശാസ്ത്ര നാമം : പ്യൂട്ടേറിയ കെയ്മിറ്റോ ( Pouteria caimito )
തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്ത് ഉത്ഭവിച്ച ഉഷ്ണമേഖലാ ഫലവൃക്ഷമാണ് ''അബിയു''.
ഇത് ശരാശരി 10 മീറ്റർ ഉയരത്തിൽ വളരുന്നു, നല്ല സാഹചര്യങ്ങളിൽ 35 മീറ്റർ വരെ ഉയരത്തിൽ വരെ വളരാം.
ഇടത്തരം വൃക്ഷമായി വളരുന്ന ഈ നിത്യഹരിത സസ്യത്തിൽ ,ധാരാളം ശാഖകളും ഇടതൂർന്ന് നീളമുള്ള ഇലകളും,സസ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍,കറയും കാണുന്നപ്പെടുന്നു.
മഴക്കാലം കഴിഞ്ഞാൽ ശാഖകളിലാകെ വെള്ള നിറത്തിലുള്ള ചെറിയ പൂക്കൾ ഒറ്റയ്ക്കും,കൂട്ടമായും വിരിയുന്നു,
വർഷം മുഴുവനും ഈർപ്പവും, ഊഷ്മളവുമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ, അബിയു ,മികച്ചരീതിയിൽ വളരുന്നു.
വര്‍ഷം മുഴുവനും ,പഴങ്ങള്‍ തരുന്ന പഴവര്‍ഗ്ഗമാണ് അബിയു.
ദ്വിലിംഗപുഷ്പങ്ങളില്‍ തേനീച്ചകള്‍ പരാഗണം സാദ്ധ്യമാക്കുന്നു.
ഗോളാകൃതിയിലുള്ള ചെറിയകായ്‌കള്‍,വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും,വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു.
മരത്തിൻ്റെ ചെറുശാഖകളിൽ, പൂക്കൾ ഉണ്ടായതു പോലെ,കായ്കൾ,ഒറ്റയ്ക്കും കൂട്ടമായും ഉണ്ടാകുന്നു,
നാലുമാസത്തിനുള്ളില്‍ ഇവ പഴുത്തു പാകമാകുന്നു,
കണ്ണഞ്ചിപ്പിക്കുന്ന നല്ല മഞ്ഞനിറത്തോടു കൂടിയ കായ്കൾ 250 ഗ്രാം മുതല്‍ 600 ഗ്രാം വരെ തൂക്കവുമുള്ളവയാണ്.
വെളുത്തതും സുതാര്യവുമായ ഉള്‍ക്കാമ്പ് വളരെ മധുരമുള്ളതും രുചികരവുമാണെങ്കിലും,തണുപ്പിച്ച് കഴിക്കുമ്പോൾ കുറെ അധികം രുചികരമാകുന്നു.
അബിയുവിന്റെ ഉൾക്കാമ്പ് കരിക്കിന്‍വെള്ളവും പഞ്ചസാരയും ചേര്‍ത്ത് തണുപ്പിച്ചു കഴിച്ചാൽ ശരീരക്ഷീണം അകറ്റാൻ വളരെ നല്ലതാണ്.
പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക് ആസിഡും അബിയൂവിൽ നേരിയതോതിലുണ്ട്.
പഴത്തിനുള്ളിലെ ചെറിയ വിത്തുകൾ കൂടകളിൽ മുളപ്പിച്ചാണ് തൈകൾ വളർത്തുന്നത്, കൂടാതെ ഗ്രാഫ്റ്റിങ്ങിലൂടെ പുതിയ തൈകള്‍ ഉത്പാദിപ്പിക്കാം.
സാധാരണയായി മറ്റു ഫലവൃക്ഷങ്ങള്‍ നടുന്ന രീതി തന്നെ അബിയുവിനും അനുവര്‍ത്തിക്കാവുന്നതാണ്.
വളരെയധികം ഇനങ്ങള്‍ ലഭ്യമാണെങ്കിലും, ഓസ്ട്രേലിയന്‍ ഇനങ്ങളാണ് ഏറ്റവും മികച്ചതായി കണ്ടുവരുന്നത്.
അനുയോജ്യമായ സൂര്യപ്രകാശം ലഭിക്കുന്ന, നീർവാർച്ചയുള്ള സ്ഥലത്ത് അബിയൂ നട്ടുവളർത്താം.
ജൈവവളങ്ങൾ സമൃദ്ധമായി ചേർക്കുന്നതും, വേനൽക്കാലത്ത് ജലസേചനം നൽകുന്നതും, അബിയു മരത്തിന്റെ വളർച്ചയെ വേഗത്തിലാക്കും.
2 വര്‍ഷങ്ങള്‍ക്കുള്ളിൽ ഇത്പുഷ്പിക്കുകയും, കയ്ക്കുകയും,ചെയ്യുന്നു.''അബിയു'' മരത്തിൽ
നിറയെ 'കായ്കള്‍ 'പിടിച്ചു കിടക്കുന്ന കാഴ്ച,വളരെ മനോഹരമാണ്.
അബിയു മരങ്ങള്‍ പൊക്കം കുറഞ്ഞ് ഒതുങ്ങി വളരുന്നതിനാല്‍, മികച്ച ഒരു അലങ്കാര വൃക്ഷമായും വളർത്താവുന്നതാണ്.
YouTube Channel :-