Surinam Cherry , ഔഷധ ഗുണങ്ങളുള്ള 'സുരിനാം ചെറി'.

 Surinam Cherry

സൂരിനാം ചെറി 

Surinam Cherry fruits Plants images


Images >>>

മിർട്ടേസി സസ്യകുടുംബത്തിൽപ്പെട്ടതും,"യൂജീനിയ യൂണിഫ്ലോറ" എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നതുമായ ഒരിനം  ചെറി - പ്പഴ സസ്യമാണ് "സൂരിനാം ചെറി"

ഉഷ്ണമേഖലാപ്രദേശങ്ങളിലും,നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന്ന പ്രദേശങ്ങളിലും, നല്ലതുപോലെ വളരുന്ന ഒരു സസ്യമാണ് സൂരിനാം ചെറി,

സുരിനാം, ഗയാന എന്നീ പ്രദേശങ്ങളിൽ സമൃദ്ധമായി കാണപ്പെട്ടിരുന്ന ഈ സസ്യം പോർച്ചുഗീസുകാരാലൂടെയാണ് ഭാരതത്തിൽ എത്തിയത്.

ഇന്ത്യക്കാർ ഇതിനെ ദക്ഷിണേന്ത്യൻ ചെറി, അല്ലെങ്കിൽ ബ്രസീലിയൻ ചെറി എന്ന് വിളിക്കുന്നു.

ഏകദേശം എട്ടുമീറ്റർ വരെ പൊക്കത്തിൽ നേർത്ത ചില്ലകളുമായി പടർന്നു വളരുന്ന ഇതിൻ്റെ വട്ടത്തിലുള്ള ചെറിയ ഇലകൾ ഇതിന് ആകർഷകമായ രൂപ ഭംഗി നൽകുന്നു.

ഇലകൾ :-

ആദ്യം ചെമ്പുനിറത്തിലും, വളരുമ്പോൾ തിളക്കമുള്ള കടുത്ത പച്ച നിറത്തിലും കാണപ്പെടുന്ന . കൂടാതെ,ചെറിയ ഗന്ധവും ഈ ഇലകൾക്കുണ്ട്.

നീളം കൂടിയ തണ്ടുകളിൽ കാണപ്പെടുന്ന പൂക്കൾക്ക് വെളുത്ത നിറവും, സുഗന്ധവും പരത്തുന്നവയുമാണ്

കായകൾ :-

ആദ്യം പച്ച നിറത്തിലും  വിളഞ്ഞ് പഴുക്കുമ്പോൾ ചുവന്ന തിളക്കമുള്ള നിറത്തിലും കാണപ്പെടുന്നു.

പഴത്തിൻ്റെ പുറം ഭാഗം ഏതാനം ഭാഗങ്ങളായി വിഭജിക്കപ്പെട്ട പോലെ തോന്നിക്കുന്ന വരകകൾ കാണപ്പെടുന്നു. തൊലിക്ക് തീരെ കനം കുറവാണ്‌. 

അകകാമ്പിന് നേരിയ പുളിയും മധുരവും കലർന്ന രുചിയാണുള്ളത്, വേനല്ക്കാലത്താണ് ഫലങ്ങൾ ഉണ്ടാകുന്നത്.

ഇലകളുടെയും ഫലത്തിൻ്റെയും ആകർഷണീയത ഇവയ്ക്കു അലങ്കാര വൃക്ഷമായി പൂന്തോട്ടങ്ങളിൽ സ്ഥാനം നേടികൊടുക്കുന്നു.

  പല ആകൃതിയിൽ വെട്ടി നിർത്തിയ ചെടികൾ പൂന്തോട്ടങ്ങൾക്ക് അഴകാണ്.

 ഉപ്പുരസം ഉള്ളതും ഓരുവെള്ളമുള്ളതുമായ പ്രദേശങ്ങൾ ഒഴിച്ച്, ഏതുതരം മണ്ണിലും ഇതിന് വളരാൻ കഴിയും.

മണൽമണ്ണ്,മണൽ കലർന്ന എക്കൽമണ്ണ്, വെള്ളക്കെട്ടുള്ള മണ്ണ് എന്നിവയിൽ കൃഷിചെയ്യാം.

ആഴത്തിൽ വേരോടുന്നതിനാൽ വലിയ ഉണക്ക് കാലം അതിജീവിക്കുന്നതിനുള്ള കഴിവുണ്ട്,

വിത്തുപാകിയാണ്‌ ഈ സസ്യം വളർത്തുന്നത്. 3-4 ആഴ്ചകൊണ്ട് വിത്ത് മുളയ്ക്കും.

ഇന്ത്യൻ കാലാവസ്ഥയിൽ പതിവച്ചും ഈ സസ്യം വളർത്താം. കൂടാതെ തൈകൾ വശം ചേർത്ത് ഒട്ടിച്ചോ, ആപ്പൊട്ടിക്കലോ നടത്തി മികച്ചതാക്കാനും കഴിയും. 

സാവധാനം വളരുന്ന ഒരു സസ്യമാണിത്. എങ്കിലും ചില ചെടികൾ മുളച്ച് രണ്ട് വർഷം ആകുമ്പോഴേക്കും കായ്കൾ ഉണ്ടായി തുടങ്ങും.

എന്നാൽ ചില ചെടികൾ അഞ്ച് വർഷം വരെ കഴിഞ്ഞതിനുശേഷം മാത്രമേ കായ്കൾ ഉത്പാദിപ്പിച്ചു തുടങ്ങുകയുള്ളൂ.

നന്നായി നനച്ചുവളർത്തുന്ന ചെടികളിൽ ഉണ്ടാകുന്ന കായ്കൾ താരതന്മ്യേന വലുതും സുഗന്ധമുള്ളതുമായിരിക്കും.

പൂ വിരിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ കായ്കൾ പാകമാകും. പാകമായ കായ്കളിൽ തൊട്ടാൽ കൈകളിലേയ്ക്ക് ഇറുന്നുവീഴുന്ന പരുവമാണ്‌ വിളവെടുപ്പിന്‌ നന്ന്.

ശരിയായി മൂത്ത് പാകമാകാത്ത കായ്കളിൽ കറയുണ്ടാകും. കൊമ്പ് കോതി വളർത്തുന്ന ചെടികളിൽ നിന്നും ശരാശരി മൂന്നര കിലോ കായ്കൾ വരെ ലഭിക്കും,

രണ്ടിനം സൂരിനാം ചെറികൾ ഉണ്ട്, തിളങ്ങുന്ന ചുവപ്പ് നിറമുള്ള - സർവ്വസാധാരണയായി കാണപ്പെടുന്ന ഒരിനവും.

 കരിംചുവപ്പ് നിറമുള്ളതും മധുരം കൂടിയതുമായ മറ്റൊരിനവും 

ഇങ്ങനെ - രണ്ടിനം സൂരിനാം ചെറികളാണ് കണ്ടു വരുന്നത്.

100 ഗ്രാം പഴത്തിൽ മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്,നാര്‌, കാത്സ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, കരോട്ടിൻ, തയാമിൻ, 

റിബോഫ്ലേവിൻ, നിയാസിൻ, അസ്കോർബിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു.

ശക്തിയുള്ള നിരോക്സീകാരകമായ ലൈക്കോപ്പിൻ ആണ്‌ കരിം ചുവപ്പു നിറത്തിന്‌ കാരണമായ വസ്തു.

ഇത് അർബുദത്തിന്‌ ഔഷധമായി ഉപയോഗിക്കുന്നു. ഇലകളിൽ നിന്നും തയ്യാറാക്കുന്ന കഷായം ഉദരസംബന്ധമായ രോഗങ്ങൾക്കും വിരനാശിനിയായും ഉപയോഗിക്കുന്നു.

പഴത്തിൽ നിന്നും ജാം, ജെല്ലി, അച്ചാർ, ഐസ്‌ക്രീം, വിന്നാഗിരി, വീഞ്ഞ് എന്നിവയും ഉണ്ടാക്കുന്നു,

ഇത്തരം ഫലവൃക്ഷങ്ങൾ നമുക്കും നട്ടുവളർത്താം .


ഒരു തൈ നടൂ... പ്രകൃതിയെ സംരക്ഷിക്കൂ....


Thanks for watching

Please Subscribe

Aimas plants world

Previous Post Next Post