Multivitamin Plant | ചിക്കൂർ മാനീസ് അഥവാ മലയ ചീര.



 മലയചീര

Multivitamin Plant | ചിക്കൂർ മാനീസ് അഥവാ മലയ ചീര.



ചിക്കൂർ മാനീസ് അഥവാ മലയ ചീര Multivitamin Plant. എന്നറിയപ്പെടുന്ന ചിക്കൂർ മാനിസ് ഫിലന്തേസി സസ്യകുടുംബ ത്തിൽപ്പെട്ടതാണ്. 

 കുറ്റിച്ചെടികൾ, ചെറുമരങ്ങൾ, വൃക്ഷങ്ങളൾ തുടങ്ങിയവ ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഫിലന്തേസി ,

 'സാറോപസ് ആൻഡ്രോ - ഗൈനസ് ' (Sauropus androgynus) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചിക്കൂർ മാനീസ് - നാട്ടിൻ പുറങ്ങളിൽ ഏകദേശം 3 മീറ്റർ ഉയരത്തിലും, വനപ്രദേശങ്ങളിൽ 6 മീറ്റർ വരെ ഉയരത്തിലും വളരുന്നു. 

 മലയചീര , മധുരച്ചീര, ബ്ലോക്കുചീര, വേലിച്ചീര, പാണ്ടിമുരിങ്ങ, മൈസൂർ ചീര എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്ന - 

ചിക്കൂർ മാനീസ് , ഇന്ത്യ , നേപ്പാൾ, ചൈന ശ്രീലങ്ക , തുടങ്ങി മിക്ക ഏഷ്യൻ രാജ്യങ്ങളിലും. സമൃദ്ധമായി കാണപ്പെടുന്നു. 

 കേരളത്തിൽ ഏത് കാലാവസ്ഥയിലും, കർഷകർക്ക് ഒരു ദീഘകാല വിളയായി വളർത്താൻ കഴിയുന്ന ചിക്കൂർ മാനീസ്, നാട്ടിൻ പുറങ്ങളിൽ ഒട്ടു മിക്ക സ്ഥലങ്ങളിലും - പുരയിടങ്ങളുടെ - അതിര് വേലിയായി വളർത്തുന്നതും, ഒരു സാധാരണ കാഴ്ചയാണ്. 

 പച്ച നിറത്തിൽ, ചെറിയ ലാറ്ററൽ ശാഖകളിലുള്ള ഇലകൾ , ദീർഘവൃത്താകൃതിയിലുള്ളതും, അഗ്രംകൂർത്തതുമാണ് , ഇവ - 3 മുതൽ10 സെ:മി സെന്റീമീറ്റർ വരെ നീളത്തിൽ വളരുന്നു. 

 ഏപ്രിൽ-ജൂലൈ മാസങ്ങളിലാണ്, ചിക്കൂർ മാനീസ് പുഷ്പികുന്നത്, ഒരേ ചെടിയിൽ തന്നെ പെൺപൂക്കളും ആൺപൂക്കളും ഉണ്ടാകുന്നു.. വെളുപ്പ് കലർന്ന ചുവന്ന പൂക്കൾ ദളങ്ങളില്ലാത്തവയും, ചെറുതും ഇലത്തണ്ടിനോട് ചേർന്ന് ഉണ്ടാകുന്നവയുമാണ്. 

 ഗോളാകാരത്തിൽ വെളുപ്പ് കലർന്ന ചുവപ്പ് നിറത്തിലുള്ള ചെറിയ പഴങ്ങൾ, പാകമാകുമ്പോൾ തനിയെ പൊട്ടി വിത്തുകൾ പുറത്തുവരുന്നു.

 ഉയർന്ന ആന്റിഓക്‌സിഡന്റ് ശേഷിയുള്ള ഒരു ഔഷധ സസ്യമാണ് - ചിക്കൂർ മാനീസ് ഇതിൻ്റെ "ഇലകൾ" ഒരു പച്ചക്കറിയായിട്ടാണ് ഉപയോഗിക്കുന്നത് ' 

 പരമ്പരാഗതമായി ചില തരം രോഗങ്ങൾ ചികിത്സിക്കുന്നതിനും, ശരീരഭാരം കുറയ്ക്കുന്നതിനുള്ള , ഔഷധമായും ഇതിൻ്റെ ഇലകൾ ഉപയോഗിക്കുന്നു . 

 സൂക്ഷ്മ പോഷകങ്ങൾ, സോഡിയം, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, തുടങ്ങി - നിരവധി അവശ്യ ധാതുക്കളും, കൂടാതെ, ധാരാളം നാരുകളും ഈ ഇലകളിൽ അടങ്ങിയിട്ടുണ്ട്, 

 എല്ലാത്തരം മണ്ണിലും കൃഷിചെയ്യാവുന്ന - ഇതിൻ്റെ മേൽത്തരം കമ്പുകളാണ് സാധാരണയായി നടീൽ വസ്തുവായി ഉപയോഗിക്കുന്നത്.  

 കാലവർഷത്തിൻ്റെ ആരംഭമാണ് ഈ സസ്യത്തിൻറെ കമ്പുകൾ നടാൻ അനുകൂല സമയം.

 ഇളം മൂപ്പെത്തിയ കമ്പുകൾ 30 സെന്റീമീറ്റർ നീളത്തിൽ മുറിച്ച് - ഒരടി താഴ്ചയിൽ ചാലുകൾ കീറി അതിൽ ജൈവ വളം ചേർത്ത് മണ്ണിട്ട്, അതിനുമുകളിൽ കമ്പുകൾ നടാവുന്നതാണ്. 

 വരൾച്ചയെ ചെറുക്കാൻ കഴിവുണ്ടെങ്കിലും , വേനൽക്കാലത്ത് നനയ്ക്കുന്നത് ചെടികൾ പുഷ്ടിയോടേ വളരുന്നതിന് സഹായിക്കും.
 
കമ്പുകൾ നട്ട് മുന്ന് - നാല് മാസങ്ങൾക്കുള്ളിൽ ആദ്യം വിളവെടുക്കാം.

 വീണ്ടും നേരിയ തോതിൽ വളമിടുന്നത് തുടർവളർച്ച വേഗത്തിലാക്കും. 

 വളരെ പ്രയോജനപ്രദമായ മലയ ചീര നമുക്കും നട്ടുവളർത്താം.

 ഒരു തൈ നടൂ... പ്രകൃതിയെ സംരക്ഷിക്കൂ... 


 Thanks for watching Please Subscribe Aimas Plants World
Previous Post Next Post