മബോളോ അഥവാ വെൽവെറ്റ് ആപ്പിൾ ,Diospyros discolor,

വെൽവെറ്റ് ആപ്പിൾ


ആപ്പിൾ അല്ലാത്ത ആപ്പിൾ ,Diospyros discolor,

വെൽവെറ്റ് ആപ്പിൾ കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ്. വിറ്റാമിൻ എ, സി, ബി കോംപ്ലക്സ് വിറ്റാമിനുകൾ, ഇരുമ്പ്, ഡയറ്ററി ഫൈബർ, കുറച്ച് പ്രോട്ടീൻ എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്.

രൂപത്തിൽ സാദൃശ്യം തോന്നാമെങ്കിലും,ആപ്പിളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഫലമാണ് "വെൽവെറ്റാപ്പിൾ" അഥവാ മബോളോ ഫലങ്ങൾ,

ഫിലിപ്പീൻസിലെ ചില പ്രദേശങ്ങളിലെ ആദിമ നിവാസികൾ മണ്ണൊലിപ്പും, മണ്ണിടിച്ചിലും തടയാൻ കഴിവുള്ള ധാരാളം വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു.   വേരുകൾ വളർന്ന് - മണ്ണിന്റെ അടരുകളെ ഒരുമിപ്പിച്ചു നിർത്താൻ കഴിവുള്ള മബോള വൃക്ഷങ്ങൾ ആയിരുന്നു അത്,

 ഭക്ഷ്യയോഗ്യമായ ഫലങ്ങൾ ധാരളമായി ലഭിക്കുന്നതിനാൽ മബോളോ വ്യക്ഷങ്ങൾ വളരെ വ്യാപകമായ പ്രചാരം നേടി,

ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും, ഇന്ത്യയിലും ഈ ഫലവൃക്ഷം വ്യാപകമായി കൃഷി ചെയ്യപ്പെടുകയും ചെയ്യുന്നു,

ഡയോസ്പിറോസ് ഡിസ്കോളർ എന്ന ശാസ്ത്രനാമമുള്ള, എബോണി മരങ്ങളുടെയും, പെർസിമോണുകളുടെയും, ഡയോസ്പിറോസ് ജനുസ്സിലെ ഒരു സസ്യമായ ഇതിനെ വെൽവെറ്റ് പെർസിമോൺ, കാമഗോംഗ് , മബോളോ ട്രീ, വെൽവെറ്റാപ്പിൾ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു,

സമുദ്രനിരപ്പിൽ നിന്നും 2400 അടി വരെ ഉയരമുള്ള പ്രദേശങ്ങളിലും സമതലങ്ങളിലും, വളരാൻ കഴിവുള്ള മബോളോ വ്യക്ഷങ്ങളിൽ ഫലങ്ങൾ ഉണ്ടാകുന്ന പെൺ വൃക്ഷങ്ങളും, ഫലങ്ങൾ ലഭിക്കാത്ത  ആൺ വൃക്ഷങ്ങളും ഉണ്ടാകുന്നു.

 കട്ടി കുറഞ്ഞ നിരവധി ശാഖകളോടെ 18 മുതൽ 33 മീറ്റർവരെ ഉയരത്തിൽ സാവധാനത്തിൽ വളരുന്ന മബോളോ വ്യക്ഷങ്ങൾ, വളരുന്ന സാഹചര്യങ്ങളനുസരിച്ച്, വ്യത്യസപ്പെട്ടിരിക്കുന്നു.

ദീർഘചതുരാകൃതിയിൽ അഗ്രംകൂർത്ത നിത്യഹരിത ഇലകൾക്ക്,  കടും പച്ച നിറവും, മുകൾഭാഗം മിനിസമാർന്നതും അടിഭാഗം വെളുത്ത രോമിലവുവാണ്,

കുരിന്നിലകൾക്ക് തിളക്കമുള്ള പിങ്ക് അല്ലെങ്കിൽ / ഇളം പച്ച നിറമാണ്. ചെറു സുഗന്ധത്തോടെ വിരിയുന്ന പൂക്കൾക്ക് വെള്ളയോ, ക്രീം നിറമോ ആയിരിക്കും. 

ആൺ പൂക്കൾ ചെറിയ കുട്ടങ്ങളായും, പെൺ പുക്കൾ ഒറ്റപ്പെട്ടും, വ്യത്യസ്ഥ മരങ്ങളിൽ, കാണപ്പെടുന്നു.

5 മുതൽ 10 സെ..മി വരെ വലിപ്പമുള്ള ഫലത്തിന് / വെൽവെറ്റ് പട്ടു പോലെ തോന്നിക്കുന്ന ഇളം ചുവപ്പു അല്ലെങ്കിൽ കടും ചുവപ്പ് പുറംതൊലിയും / തൊലിയുടെ പുറത്ത് മിനുസമുള്ള ചെറിയനാരുകളുടെ കവചവുമുണ്ട്. ഇതിൽ ഇളം ചുവപ്പിനാണ് മധുരവും രുചിയും കുടുതൽ,

ഫിലിപ്പിയൻസിൽ 'മബോളോ' എന്ന വാക്കിനർത്ഥം 'രോമമുള്ളത്' എന്നാണ്. പൊടി പറ്റിയതു പോലെ തോന്നിക്കുന്ന രോമകവചമുള്ളതിനാൽ ഇതിന ''മബോളോ" ട്രീ എന്ന പേര് ലഭിച്ചു.

നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഇതിന്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും . കേരളത്തിലും ഏറെ പ്രചാരമുണ്ട്,.

വെൽവെറ്റ് പട്ടിന് സമാനമായ തൊലിയുള്ള ഫലങ്ങളൾ ഉള്ളതിനാൽ ഇത് വെൽവറ്റ് ആപ്പിൾ' എന്ന പേരിൽ അറിയപ്പെടുന്നു.

ചാറില്ലാത്തതും,മധുരമുള്ളതുമായ പഴത്തിന് ആപ്പിളിന്റെയും വാഴപ്പഴത്തിന്റെയും സമ്മിശ്രരുചിയാണ്. 

മൃദുവായ ക്രീമി പിങ്ക് പൾപ്പുള്ള, മബോളോ ഫലങ്ങൾ വാസനയിലും രുചിയിലും പീച്ച് പഴത്തിന് സമാനമാണ്. 

വളരുന്ന പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യങ്ങൾ , വൃക്ഷങ്ങളിൽ വളരെയധികം ജനിതക വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ടെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

അപൂർവ്വമായി, മഞ്ഞനിറം മുതൽ ഇളം തവിട്ട് വരെ നിറങ്ങളിലുള്ള പഴങ്ങൾ, വ്യത്യസ്ഥ പ്രദേശങ്ങളിൽ കണ്ടു വരുന്നുണ്ട്.

ഒരേ പ്രദേശങ്ങളിൽ ഉണ്ടാകുന്ന വ്യത്യസ്ഥ മബോളോ മരങ്ങളുടെ ഫലത്തിൻ്റെ ആകൃതി, നിറം രുചി എന്നിവ വ്യത്യസ്ഥമാണ്.

ഇവയുടെ രോമകവചത്തിലും വ്യത്യക്തമായ മാറ്റം,കണപ്പെടുന്നു.  വിത്തുകളുള്ളതും ഇല്ലാത്തതുമായി രണ്ടുതരം ഫലങ്ങൾ ഇതിലുണ്ട്. 

നന്നായി മൂത്തുവിളഞ്ഞ കായകൾ മുളപ്പിച്ച തൈകൾ മിക്കവയും ഫലങ്ങൾ നൽകുന്നില്ല. കാരണം ഇതിൽ മിക്കവയും ആൺ വൃക്ഷങ്ങൾ ആകാനാണ് സാധ്യത,

ഇതിന് പരിഹാരമായ്ന ന്നായി ഫലം നൽകുന്ന വൃക്ഷങ്ങളുടെ ഗ്രാഫ്റ്റ് ചെയ്ത തൈകൾ നടുകയാണ് ഉത്തമം.

വിത്തുകളാൽ നട്ടുപിടിപ്പിച്ച മരങ്ങളിൽ ഫലങ്ങൾ ഉണ്ടാകാൻ 6 മുതൽ7 വർഷം വരെ വേണ്ടിവരുന്നു.

പക്ഷേ ഗ്രാഫ്റ്റിംഗ് / ലേയറിംഗ് മരങ്ങളിൽ നിന്നും 3 മുതൽ 4 വർഷത്തിനുള്ളിൽ ഫലം ലഭ്യമാകുന്നു. 

ഉൽപ്പാദനക്ഷമത കൂടുതൽ ഈ തരം മരങ്ങളൾക്കാണ്.

ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് മബോളോ ഫലങ്ങൾ,

ഫിലിപ്പിൻസിലെ പരമ്പരാഗത ചികിത്സയിൽ ശരീരത്തിലെ വിഷാംശം നീക്കം ചെയ്ത് രക്തശുദ്ധി വരുത്താനും, മുറിവുണക്കാനും മബോള യുടെപച്ച ഫലങ്ങൾ ഫലപ്രധമായി ഉപയോഗിക്കുന്നു.

പച്ച ഫലങ്ങളുടെ ജ്യൂസ് അൾസർ, വയറിളക്കം എന്നിവ ചികിത്സിക്കാൻ ഫലപ്രധമാണ്.

കൂടാതെ വിറ്റമിനുകളാൽ സമ്പുഷ്ടമായതിനാൽ ശരീരത്തിലുണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരവുമാണിത് .

ഫൈബർ, പ്രോട്ടീൻ, പൊട്ടാഷ്യം, അയൺ, കാൽഷ്യം, വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ബി,   

തുടങ്ങി ആരോഗ്യപരമായ പല ഘടകങ്ങളും പ്രധാനം ചെയ്യന്നു,

കൂടാതെ വാണിജ്യപരമായി  വളരെ പ്രധാനപ്പെട്ട പല രാസവസ്തുക്കളും ഇതിൽ നിന്നും വേർതിരിച്ചെടുക്കുന്നു, 

മബോളോ മരത്തിൻ്റെ തടി സാന്ദ്രവും കഠിനവുമാണ്, അതിനാൽചില പ്രദേശങ്ങളിൽ ഇതിനെ "ഇരുമ്പ് മരം" എന്നും വിളിക്കപ്പെടുന്നു.

മികച്ച ഫർണിച്ചറുകളും അലങ്കാരവസ്തുക്കളും കൂടാതെ, വാതിലുകളും, ജനലുകളും വരെ നിർമ്മിക്കാൻ ഇതിൻ്റെ തടി ഉപയോഗിക്കുന്നു.

ആയോധന കലകൾ പരിശീലന ഉപകരണങ്ങളുടെ നിർമ്മാണത്തിൽ, ഇതിൻ്റെ തടി വളരെയേറെ ഉപയോഗിക്കുന്നു.


നിരവധി ഔഷധ ഗുണങ്ങളടങ്ങിയ വെൽവെറ്റാപ്പിൾ നമുക്കും നട്ടുവളർത്താം..


ആപ്പിൾ അല്ലാത്ത ആപ്പിൾ ,Diospyros discolor,


Watch Video >>>

Thanks for watching

Please subscribe

Aimas plants world,

Previous Post Next Post